ഏഷ്യ– യൂറോപ്പ് ‘ജേഡ്’ സർവീസിൽ ഇനി വിഴിഞ്ഞവും
ജേഡ് സർവീസിന്റെ ഭാഗമായ ആദ്യ കപ്പൽ എംഎസ്‌സി മിയ ബെർത്തിൽ അണഞ്ഞു.
രണ്ടു ദിവസം മുൻപ് പുറംകടലിൽ നങ്കൂരമിട്ടിരുന്ന എംഎസ്‌സി മിയ ബെർത്ത് ഒഴിവു ലഭിക്കാത്തതിനെ തുടർന്നാണ് അടുക്കാൻ വൈകിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ 2.25ന് മലയാളി ക്യാപ്റ്റൻ നിർമൽ സക്കറിയ ആണ് മിയയെ ബെർത്തിലേക്ക് എത്തിച്ചത്.
ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ കപ്പലിൽ നിന്നു മൂവായിരത്തോളം കണ്ടെയ്നറുകളുടെ നീക്കം നടക്കും.
ജേഡ് സർവീസ് ഭാഗമായി സിംഗപ്പൂരിൽ നിന്ന് പോർച്ചുഗലിലേക്കുള്ള യാത്രാമധ്യേ എംഎസ്‌സി മിയ അടുക്കുന്ന ഏക തുറമുഖമാണ് വിഴിഞ്ഞം.