കാട്ടു താറാവ് വിഭാഗത്തിൽപെട്ട ചൂളൻ എരണ്ട കുഞ്ഞുങ്ങൾ അമ്മയ്ക്കൊപ്പം നടന്നു നീങ്ങുന്ന കാഴ്ച.
പത്തനംതിട്ട ഓമല്ലൂർ പന്ന്യാലിയിൽ ലെജിയുടെ വീട്ടുമുറ്റത്ത് ആണ് ആറ് കുഞ്ഞുങ്ങളടങ്ങുന്ന ചൂളൻ എരണ്ടകൾ എത്തിയത്.
സാധാരണ മനുഷ്യ സാന്നിധ്യമുണ്ടെങ്കിൽ അടുക്കാത്ത ഇവ കുഞ്ഞുങ്ങളുള്ളതിനാൽ കുറച്ചുകൂടി ശാന്തരായിരുന്നു.
പിന്നീട് സമീപത്തെ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് പരിസരത്തേക്ക് തള്ളക്കിളി കുഞ്ഞുങ്ങളെ മാറ്റി.
ചൂളമടിക്കുന്ന പോലെ സമാനമായ ശബ്ദമുണ്ടാക്കുന്നതിനാലാണ് ഇവയ്ക്ക് ചൂളൻ എരണ്ട എന്ന പേരു വന്നത്.
ലെസർ വിസിലിങ് ഡക്ക് എന്നാണ് ഇംഗ്ലിഷ് പേര്.
എരണ്ടകൾ താറാവുകളുടെ വലുപ്പമുള്ളവയാണ്.