പാപ്പൻ സെപ്റ്റംബർ ഏഴിന് സീ 5 ൽ

content-mm-mo-web-stories-movies-2022 content-mm-mo-web-stories-movies content-mm-mo-web-stories 43ra5r0ev9uf11gjqcg8ia4ugo sureshgopi-paappan-premieres-on-september-7-zee5 3gs2jlfictt7n0pb71idikq655

സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം പാപ്പൻ സെപ്റ്റംബർ ഏഴിന് സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തും.

സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ.

വാഴുന്നോർ ആണ് ഇതിനുമുൻപ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.

ക്രൈം ത്രില്ലറായി ഒരുക്കിയ ‘പാപ്പനിൽ’ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.

ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് പാപ്പൻ നിർമിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമാണം സുജിത് ജെ നായർ, ഷാജി.‌എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്,

ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു വിതരണം..