പരിണീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായി

6f87i6nmgm2g1c2j55tsc9m434-list 78iud0ipqua52qdl00a988c228 67ae0mpjv5aat9vimg391sfieq-list

ബോളിവു‍ഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം

ബോളിവു‍ഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രം​ഗത്തെ പ്രമുഖർ വിവാഹത്തില്‍ പങ്കെടുത്തു.

ലണ്ടനിൽ പഠിക്കുന്ന സമയത്താണ് പരിണീതി ചോപ്രയും രാഘവ് ചദ്ദയും സുഹൃത്തുക്കളായതെന്നാണ് റിപ്പോർട്ട്.

1988 ഒക്ടോബർ 22ന് ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിലാണ് പരിണീതിയുടെ ജനനം. അച്ഛൻ പവൻ ചോപ്ര, അമ്മ റീന ചോപ്ര. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവർ ബന്ധുക്കളാണ്.

2011-ൽ, റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്സസ് റിക്കി ബാൽ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ചംകീല, കാപ്സൂൾ ഗിൽ എന്നിവയാണ് നടിയുടെ പുതിയ റിലീസുകൾ.