നടിയുടെ അടുത്ത സുഹൃത്തായ ഷമാസിന്റെയും യാസറിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.
ഹൽദി മുതൽ വിവാഹം വരെ എല്ലാ ചടങ്ങുകളിലും സാനിയ ആയിരുന്നു പ്രധാന ആകർഷണം.
കൂട്ടുകാരിക്കായി സർപ്രൈസ് ഡാൻസും സാനിയ ഒരുക്കി.
വിവാഹത്തിലെ ഏറ്റവും മനോഹരമായ നിമിഷം സാനിയയുടെ ഡാൻസ് ആയിരുന്നുവെന്ന് ഷമാസ് പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
‘ബാല്യകാല സഖി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.