20 പാട്ട് വർഷങ്ങൾ; ആഘോഷമാക്കാൻ ലോകപര്യടനവുമായി ശ്രേയ ഘോഷാൽ

1d8nmjg7b60o779705ir2ih4d content-mm-mo-web-stories-music content-mm-mo-web-stories singer-shreya-ghoshal-celebrates-20-years-of-musical-journey 2fqvob4ft55sfd7bj148i3csfr content-mm-mo-web-stories-music-2022

ചലച്ചിത്ര പിന്നണി ഗാനശാഖയിൽ 20 വര്‍ഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ലോകപര്യടനം നടത്താൻ ഗായിക ശ്രേയ ഘോഷാൽ

ലോകത്തിലെ വിവിധ നഗരങ്ങളിൽ സംഗീതമേളയൊരുക്കാനാണ് പദ്ധതി.

ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലും ഈ മാസം 16 വരെയും അയര്‍ലന്‍ഡില്‍ 29നും ഹോളണ്ടില്‍ 30നുമാണ് സംഗീതപരിപാടി.

അമേരിക്കയില്‍ ഏഴുവേദികളിലായി അടുത്തമാസം നാലുമുതല്‍ 19 വരെ പരിപാടിയുണ്ടാകും. കോവിഡിനുശേഷം ആദ്യമായാണ് ശ്രേയ യുഎസില്‍ പാടാനെത്തുന്നത്.

‘ദേവദാസ്’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാൽ പിന്നണി ഗാനരംഗത്തേയ്ക്കെത്തിയത്. പിന്നീടിങ്ങോട്ട് പല ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു.