പോപ് താരം മഡോണയുടെ സമൂഹമാധ്യമ പോസ്റ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നു.
താൻ സ്വവർഗാനുരാഗിയാണെന്ന സൂചന നൽകുന്ന വിഡിയോ ആണ് ഗായിക പങ്കുവച്ചത്.
5 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി.
മഡോണയുടെ പോസ്റ്റിനു പിന്നാലെ പല തരത്തിലുള്ള ചർച്ചകളാണ് സജീവമാകുന്നത്. ഇതോടൊപ്പം മുൻപ് പലപ്പോഴായി മഡോണ പറഞ്ഞ വാക്കുകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
എല്ലാവരിലും ബൈസെക്ഷ്വൽ സ്വഭാവമുണ്ടായിരിക്കുമെന്നും അതാണ് തന്റെ തിയറിയെന്നും വർഷങ്ങൾക്കു മുൻപ് ഒരു ആൽബം ലോഞ്ചിനിടെ മഡോണ പറഞ്ഞിരുന്നു. തനിക്കും അത്തരമൊരു തെറ്റു പറ്റിയിട്ടുണ്ടാകാമെന്നും ഗായിക വെളിപ്പെടുത്തിയിട്ടുണ്ട്.