ഗോപി സുന്ദറുമായി വേർപിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ചു മനസ്സു തുറന്ന് അഭയ ഹിരൺമയി.

6f87i6nmgm2g1c2j55tsc9m434-list 1uh8gu1ln7kks2vo7sl9esl5sl 1hj6rb7la52vgjlfm4c7frrbno-list

എല്ലാവരും വളരുകയല്ലേ, അതിനിടയിലുണ്ടായ ചില ആശയക്കുഴപ്പങ്ങളായിരിക്കാം പിരിയാൻ കാരണമെന്ന് അഭയ പറഞ്ഞു

അടുത്തിടെ സ്വകാര്യ ചാനല്‍ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് അഭയ ഹിരൺമയി വ്യക്തിജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.

ഗോപി സുന്ദറിനെ മിസ് ചെയ്യാറുണ്ടെന്നും അഭയ കൂട്ടിച്ചേർത്തു.

14 വർഷത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. ആഗ്രഹം തോന്നുമ്പോൾ വിവാഹം കഴിക്കാമെന്നു കരുതി. എന്നാൽ അതിനിടെ ചില മാറ്റങ്ങൾ വന്നു. അത് പരസ്പരം ഉൾക്കൊള്ളാനായില്ല.

അങ്ങനെ ലിവിങ് ടുഗെദർ ജീവിതം വിവാഹത്തിലേയ്ക്കെത്തിയില്ല. ഇപ്പോൾ എല്ലാറ്റുനുമുപരിയായി ഞാൻ എന്റെ കരിയറിനാണ് പ്രാധാന്യം കൊടുക്കുന്നത്.

ഗോപി സുന്ദർ ഈണം നൽകിയ ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി പിന്നണിഗാനശാഖയിൽ ശ്രദ്ധേയയാകുന്നത്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/music.html