ലോകകപ്പ് ഫൈനൽ വേദിയിൽ സംഗീതവിരുന്നൊരുക്കാന്‍ ജാനകി ഈശ്വർ

content-mm-mo-web-stories-music content-mm-mo-web-stories 6iebp5b62it3ecnnpe7s6os2vr malayalee-singer-janaki-easwar-perform-at-t20-world-cup 1i9346kluts4luba7bqfvol1d content-mm-mo-web-stories-music-2022

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഗാനമാലപിക്കാനൊരുങ്ങി മലയാളി ഗായിക ജാനകി ഈശ്വർ

നവംബർ 13 ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനൽ.

മത്സരത്തിനു മുമ്പ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാൻഡ് ആയ ഐസ്ഹൗസ് വേദിയിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പമാണ് 13കാരിയായ ജാനകി ഗാനമാലപിക്കുന്നത്

.ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ താരമാണ് ജാനകി ഈശ്വർ.

.ദ് വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്.

ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി.

ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപ് ദിവാകരൻ–ദിവ്യ ദമ്പതികളുടെ മകളാണ് ജാനകി.