വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്
ബൈപ്പോളാർ ഡിസോർഡർ സ്ഥിരീകരിച്ചതോടെ തനിക്ക് ഒരിക്കലും അമ്മയാകാൻ സാധിച്ചേക്കില്ലെന്നും അതിൽ താൻ അതീവ ദുഃഖിതയാണെന്നും ഗായിക പറഞ്ഞു.
അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സെലീന മനസ്സു തുറന്നത്.
2020ൽ ആണ് സെലീന ഗോമസിന് ബൈപ്പോളാർ ഡിസോർഡർ സ്ഥിരീകരിച്ചത്
.തനിക്ക് അമ്മയാകണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും നിലവിൽ ചികിത്സയിൽ കഴിയുന്നതിനാൽ അത് സാധ്യമാകില്ലെന്നും ഒരിക്കലും ഒരു കുഞ്ഞിനു ജന്മം നൽകാനാകില്ലെന്നും സെലീന വെളിപ്പെടുത്തി.
അമ്മയാകാൻ തയ്യാറെടുക്കുന്ന ഒരു സുഹൃത്തിനെ അടുത്തിടെ സന്ദർശിച്ചുവെന്നും തിരികെ പോരുമ്പോൾ തനിക്കൊരിക്കലും അമ്മയാകാൻ കഴിയില്ലല്ലോ എന്നോർത്തു കരഞ്ഞെന്നും സെലീന വേദനയോടെ പറഞ്ഞു.