സംഗീതമേളയ്ക്ക് സമാപനമാകുമ്പോള്‍ വേദിയിലാദ്യമെത്തിയ ഊരാളി ബാന്‍ഡിന്റെ ഹിറ്റ് ഗാനത്തിലെന്നപോലെ 'ഇഞ്ഞീം മേണം ഇഞ്ഞീം മേണം' എന്ന മട്ടിലായിരുന്നു ആസ്വാദകര്‍
ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് ബാന്‍ഡിന്റെ പ്രകടനത്തോടെ കോവളം കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ അഞ്ചുദിവസമായി നടന്ന ഇന്റര്‍നാഷനല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) ആദ്യപതിപ്പിന് കൊടിയിറങ്ങി.
അവസാനം വേദിയിലെത്തിയ ബ്രിട്ടീഷ് ഗായകന്‍ വില്‍ ജോണ്‍സിന്റെ ബ്ലൂസ് സംഗീതം തീര്‍ത്ത മാസ്മരികതയോടെ മേള അവസാനിച്ചു.
'ഋതു' എന്ന ആല്‍ബത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച ബാന്‍ഡാണ് പ്രോജക്റ്റ് മലബാറികസ്.
സിതാരയ്ക്കൊപ്പം ലിബോയ് പെയ്സ്‌ലി കൃപേഷ്, വിജോ ജോബ്, ശ്രീനാഥ് നായര്‍, അജയ് കൃഷ്ണന്‍, മിഥുന്‍ പോള്‍ എന്നിവരും ബാന്‍ഡിലുണ്ട്.