വോയ്സ് ഓഫ് ഇറ്റലിയിലെ വിജയി ക്രിസ്റ്റീന, കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച് ഹോട്ടൽ ജോലിയിൽ

https-www-manoramaonline-com-web-stories 2gqknfqlpjmsg1vng9gac9o22p cristina-scuccia-who-abandoned-her-nunhood-and-became-waitress https-www-manoramaonline-com-web-stories-music https-www-manoramaonline-com-web-stories-music-2022 6sk97prrf723lh0rrtno4cblo

ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോ ‘വോയ്സ് ഓഫ് ഇറ്റലി’യിലെ വിജയി ക്രിസ്റ്റീന സൂസിയയാണ് ഇപ്പോൾ സമൂഹമാധ്യമലോകത്തെ ചർച്ചാവിഷയം

ക്രിസ്റ്റീനയുടെ വിജയത്തേക്കാളുപരിയായി കഴിഞ്ഞകാലമാണ് ചർച്ചയാകുന്നത്.

അന്ന് അവർ സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു. കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച അവർ, നിലവിൽ ഹോട്ടൽ ജീവനക്കാരിയാണ്.

2014ലെ ദ് വോയ്സ് ഓഫ് ഇറ്റലി ഷോയില്‍ വിജയിയായി 8 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഇറ്റാലിയന്‍ ടോക് ഷോയിലാണ് താന്‍ കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ച വിവരം ക്രിസ്റ്റീന പങ്കുവച്ചത്.

റിയാലിറ്റി ഷോയിൽ പങ്കെടുക്കവേ ക്രിസ്റ്റീനയ്ക്കു പരിപൂർണ പിന്തുണയുമായി മദർ സുപ്പീരിയർ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളും എത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു.

25ാം വയസ്സിലായിരുന്നു ക്രിസ്റ്റീനയുടെ അതിശയിപ്പിക്കും നേട്ടം. കര്‍ദ്ദിനാള്‍മാര്‍ അടക്കമുള്ളവര്‍ ക്രിസ്റ്റീനയുടെ മികവിനെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി പ്രശംസകൾ ക്രിസ്റ്റീനയെ തേടിയെത്തിയെങ്കിലും യാഥാസ്ഥിതികരുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനങ്ങളും ഉയർന്നു.