ഖൽബില് തേനൊഴുക്കുന്ന ‘കോയിക്കോടൻ’ പാട്ടുമായി ആസ്വാദകമനസ്സുകളിലേക്കു മധുരം നിറച്ച് കടന്നുവന്നതാണ് അഭയ ഹിരൺമയി.
ഇപ്പോൾ ഒമർ ലുലുവിന്റെ ‘നല്ല സമയം’ വരെ എത്തി നിൽക്കുന്നു ഗായികയുടെ പാട്ടുജീവിതം.
പാട്ടിൽ മാത്രമല്ല, ഫാഷനിലും തിളങ്ങുകയാണ് അഭയ.
അതൊടൊപ്പം ഫിറ്റ്നസ് നിലനിർത്തുന്നതിലും ഗായിക ശ്രദ്ധാലുവാണ്.
നിരന്തരം വർക്കൗട്ട് ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന അഭയ പലപ്പോഴും ആരാധകരെ അതിശയിപ്പിക്കുന്നു.
ഒരാൾ ധരിക്കുന്ന വസ്ത്രം കാണുമ്പോൾ ഓരോരുത്തർക്കും ഒരോ തരം അഭിപ്രായം ആയിരിക്കും ഉണ്ടാവുക. മറ്റുള്ളവർ എന്തു പറയുന്നു എന്നതു ഞാൻ ശ്രദ്ധിക്കാറില്ല. അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല, മനോരമ ഓൺലൈലിനു നൽകിയ അഭിമുഖത്തിൽ അഭയ ഹിരൺമയി മനസ്സു തുറന്നു.