ബിടിഎസ് താരം ജിന്നിനു പിന്നാലെ ബാൻഡ് അംഗം സുഗയും സൈനികസേവനം ആരംഭിക്കാനൊരുങ്ങുന്നു.
ജനുവരിയിൽ സുഗയുടെ സേവനം തുടങ്ങുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ, സോഷ്യൽ സർവീസ് ഏജന്റ് ആയാണ് സുഗ സൈന്യത്തിൽ ചേരുന്നത്.
18 മാസം കാലാവധിയുള്ള ഓഫിസ് പദവിയാണിത്.ഏതാനും ദിവസങ്ങൾക്കു മുൻപാണ് ബിടിഎസിന്റെ ജിൻ സൈനികസേവനം ആരംഭിച്ചത്.
ജിന്നിനു സഹതാരങ്ങൾ നൽകിയ വികാരാധീനമായ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ദക്ഷിണകൊറിയയിലെ നിയമപ്രകാരം 18നും 28നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ സൈനികസേവനം ചെയ്യണം. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെയാണ് 30 വയസ്സുകാരനായ ജിൻ സേവനം ആരംഭിച്ചത്.