130 കിലോ ശരീരഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി ഗായകൻ അദ്നാൻ സമി

content-mm-mo-web-stories-music content-mm-mo-web-stories ll6jjlvmun17c5k8bla8eg3uo adnan-sami-opens-up-about-his-transformation-without-surgery 7gat2he3jqpsk8hlfuvd8c9e71 content-mm-mo-web-stories-music-2023

അദ്നാൻ ശസ്ത്രക്രിയ നടത്തിയെന്ന പ്രചാരണം ശക്തമായതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയത്

താൻ യാതൊരുവിധ ശസ്ത്രക്രിയയും നടത്തിയില്ലെന്നും ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെയാണ് ഭാരം കുറച്ചതെന്നും പറയുകയാണ് ഗായകൻ.

ആഹാരക്രമം ചിട്ടപ്പെടുത്തിയതിലൂടെ മാത്രം ഭാരം കുറഞ്ഞില്ലെന്നും തന്റെ ജീവിതശൈലി തന്നെ മാറ്റേണ്ടി വന്നുവെന്നും അദ്നാന്‍ പറയുന്നു

ഡോക്ടർ അവസാന മുന്നറിയിപ്പ് നൽകുമ്പോൾ എനിക്ക് 230 കിലോ ആയിരുന്നു ഭാരം. അതേ രീതിയിൽ ഞാൻ ജീവിക്കുകയാണെങ്കിൽ 6 മാസത്തിനുള്ളിൽ എന്റെ അച്ഛനും അമ്മയ്ക്കും ഹോട്ടൽ മുറിയിൽ എന്നെ മരിച്ച നിലയിൽ കണ്ടെത്തേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്റെ അച്ഛൻ ഡോക്ടറുടെ വാക്കുകൾ കേട്ട് എനിക്കൊപ്പം അവിടെ ഉണ്ടായിരുന്നു. അന്ന് വൈകിട്ട് അദ്ദേഹം വളരെ വൈകാരികമായി എന്നോടു പറഞ്ഞു, എനിക്ക് ഒരു അപേക്ഷയുണ്ട്, നീ എന്റെ മൃതദേഹം സംസ്കരിക്കണം. അല്ലാതെ നിന്നെ സംസ്കരിക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടാകരുത്. ഒരു പിതാവും തന്റെ കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്യണമെന്ന് ആഗ്രഹിക്കില്ല

അച്ഛന്റെ ഈ വാക്കുകൾ എന്നെ കരയിപ്പിച്ചു. ആ നിമിഷത്തിലാണ് ശരീരഭാരം കുറയ്ക്കണമെന്ന തീവ്രമായ ആഗ്രഹം എനിക്കുണ്ടായത് തുടർന്ന് ടെക്സസിലേക്കു പോയി. അവിടുത്തെ ന്യൂട്രീഷനിസ്റ്റിനെ കണ്ടു. എന്റെ ജീവിതശൈലി പൂർണമായും അവർ മാറ്റിമറിച്ചു.കഠിനമായ പരിശ്രമത്തിലൂടെ 130 കിലോ ഞാൻ കുറച്ചു. ഇപ്പോഴും ന്യൂട്രീഷനിസ്റ്റിന്റെ നിർദേശപ്രകാരമുള്ള ജീവിതശൈലിയാണ് പിന്തുടരുന്നത്. ജീവിതകാലം മുഴുവൻ അത് തുടരും’, അദ്നാൻ സമി പറഞ്ഞു.