ഗാനരചയിതാവ് ബീയാർ പ്രസാദ് ഓർമയായി

3b6jupsbugcjhjtv00h3i5kuk4 content-mm-mo-web-stories-music content-mm-mo-web-stories 5udrajoin5vqan4qgrpseoctrf content-mm-mo-web-stories-music-2023 lyricist-beeyar-prasad-passes-away

മലയാളക്കരയുടെ മനോഹാരിത വാക്കുകളിൽ ചാലിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ഗാനരചയിതാവ് ബീയാർ പ്രസാദ് ഓർമയായി

Image Credit: മനോരമ

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു.സംസ്കാരം നാളെ.

Image Credit: മനോരമ

മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു.

Image Credit: മനോരമ

അറുപതോളം സിനിമകൾക്കു പ്രസാദ് പാട്ടെഴുതിയിട്ടുണ്ട്. അവയിൽ പലതും വൻ ഹിറ്റുകളായിരുന്നു. എട്ടു പ്രഫഷനൽ നാടകങ്ങളടക്കം നാൽപതിലേറെ നാടകങ്ങളുടെ രചയിതാവാണ്.

Image Credit: മനോരമ

നടൻ, അവതാരകൻ, സഹസംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

‘ഒന്നാംകിളി പൊന്നാൺകിളി... ’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ.