56ാം പിറന്നാൾ ആഘോഷിച്ച് എ.ആർ.റഹ്മാൻ

content-mm-mo-web-stories-music content-mm-mo-web-stories 1gi10juge8lvglomjonjuh7ok8 56ih0doj1go29f5autft7fdlbs content-mm-mo-web-stories-music-2023 ar-rahman-celebrates-56th-birthday

സംഗീത ഇതിഹാസം എ.ആർ.റഹ്മാന് ഇന്ന് 56ാംം പിറന്നാൾ, മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്കു സംഗീതം നൽകിയിരുന്ന ആർ.കെ.ശേഖറിന്റെ മകനായി 1967 ജനുവരി 6ന് ചെന്നൈയിലാണ് ജനനം.‘മൊസാർട്് ഓഫ് മദ്രാസ്’എന്നാണ് റഹ്മാൻ വിശേഷിപ്പിക്കപ്പെടുന്നത്

ജീവിതത്തിൽ അര നൂറ്റാണ്ടും സംഗീതജീവിതത്തിൽ കാൽ നൂറ്റാണ്ടു പിന്നിട്ടു നിൽക്കുന്ന റഹ്മാൻ ലോകത്തിനെന്നും വിസ്മയമാണ്

28 വർഷങ്ങൾക്കു മുൻപ് ‘റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ.റഹ്മാനു പകരമായി മറ്റൊരു പേര് ഇതുവരെ കണ്ടെത്താനായിട്ടില്ല

ആദ്യ ചിത്രത്തിന്റെ സംഗീതത്തിനു ദേശീയ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകൻ എന്ന ബഹുമതി റഹ്മാന് സ്വന്തം

ദിലീപ് എന്നായിരുന്നു ആദ്യ പേര്. ‍ആ പേരിനോടുള്ള ഇഷ്ടക്കുറവു കാരണമാണ് അതുപേക്ഷിച്ചത്. ഒരു ഹിന്ദു ജോതിഷപണ്ഡിതനാണ് ദിലീപിന് റഹ്മാൻ എന്ന പേര് സമ്മാനിച്ചത്