യേശുദാസ് കൊല്ലൂരിലെത്തില്ല; പിറന്നാളാഘോഷം, കൊച്ചിയിൽ

6f87i6nmgm2g1c2j55tsc9m434-list 2gdb0h71k6hi3elg0ui4v5ngn4 1hj6rb7la52vgjlfm4c7frrbno-list

ജന്മദിനത്തിൽ ഗാനഗന്ധർവൻ യേശുദാസ് കൊല്ലൂരിലെത്തില്ല. കഴിഞ്ഞ പിറന്നാളിനും എത്താൻ കഴിഞ്ഞില്ലെങ്കിലും അമേരിക്കയില്‍ ഡാലസിലെ വീട്ടിലിരുന്ന് ഓൺലൈനായി യേശുദാസ് സംഗീതാർച്ചന നടത്തിയിരുന്നു. അത് അന്ന് പ്രത്യേക സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ അതും ഇല്ല..

ഇന്ന് കൊല്ലൂരിൽ തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടക്കും. ശ്രീമൂകാംബിക സംഗീതാർച്ചന സമിതിയുടെ നേതൃത്വത്തിൽ സംഗീതാർച്ചനയുമുണ്ടാകും.

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ സ്വർണമുഖി വേദിയിലാണ് പരിപാടി.

യേശുദാസിന്റെ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന സംഗീതാർച്ചനയ്ക്കു കാഞ്ഞങ്ങാട് രാമചന്ദ്രൻ നേതൃത്വം നൽകും

.ഇതാദ്യമായാണ് കൊല്ലൂരിൽ യേശുദാസിന്റെ യാതൊരു പങ്കാളിത്തവുമില്ലാതെ ജന്മദിനം കടന്നുപോകുന്നത്.അതേസമയം, ഇന്ന് യേശുദാസ് അക്കാദമിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഗാനഗന്ധർവന്റെ പിറന്നാള്‍ ആഘോഷിക്കും.

പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററിലെ പരിപാടിയിൽ യേശുദാസ് ഓൺലൈനായി പങ്കെടുക്കും. ലഹരിവിരുദ്ധ സന്ദേശവും നൽകും.

യേശുദാസിന്റെ പുതിയ ആൽബം ‘തനിച്ചൊന്നു കാണാൻ’ ഇന്ന് നടൻ മമ്മൂട്ടി പ്രകാശനം ചെയ്യും.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/movies.html