ജനുവരി 21ന് തിരുവന്തപുരത്തുവച്ചു നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ മഞ്ജു വാരിയർ നൃത്തനാടകം അവതരിപ്പിക്കുന്നു
നൃത്തമാണ് നടി മഞ്ജു വാരിയരുടെ സന്തോഷങ്ങളിൽ ഒന്ന്. ,സിനിമയുടെ തിരക്കുകളിലാണെങ്കിലും നൃത്തത്തിനായി സമയം കണ്ടെത്താറുണ്ട് മഞ്ജു.
ഇതാദ്യമായാണ് മഞ്ജു നൃത്തനാടകം അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്.
രാധാകൃഷ്ണ പ്രണയമാണ് വിഷയം. രാധേശ്യാം എന്നാണ് നൃത്തനാടകത്തിന്റെ പേര്.
ഗീത പത്മകുമാർ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നു. 2013 മുതൽ മഞ്ജു വാരിയരുടെ ഗുരുവാണ് ഗീത.