പാതിയിൽ മുറിഞ്ഞ ഈണമായി നിര ഛന്ത്യാല്‍

79f3dn949vbmtb1tfsibosic4c content-mm-mo-web-stories-music content-mm-mo-web-stories 76kt9g2fl5l1bp9pgg8q2j286k content-mm-mo-web-stories-music-2023 social-media-post-of-folk-singer-nira-chhantyal-who-died-in-nepal-plane-crash

നേപ്പാളിൽ വിമാനാപകടത്തിൽ മരിച്ച നാടോടി ഗായിക നിര ഛന്ത്യാല്‍ അവസാനമായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുകളും ആരാധകരുടെ നെഞ്ചുലയ്ക്കുന്നു

മകര സംക്രാന്തിയോടനുബന്ധിച്ച് പോഖരയിൽ ഇന്നു നടക്കാനിരുന്ന സംഗീതപരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു നിര.

അപകടത്തിന് ഒരു മണിക്കൂർ മുന്‍പ് പുതുചിത്രം പങ്കിട്ട് നിര ഇങ്ങനെ കുറിച്ചു: ‘മകര സംക്രാന്തിയുടെ ഈ മഹത്തായ അവസരത്തിൽ, സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും ഞാൻ എന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു’.

അപകടത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് മറ്റു ചില ചിത്രങ്ങളും നിര പങ്കുവച്ചിരുന്നു. കഠ്മണ്ഡുവിലെ സംഗീതപരിപാടി വിജയകരമായി പൂർത്തിയായെന്നും ഇനി നാളെ പോഖരയിലെ പരിപാടി ആസ്വദിക്കാന്‍ പോവുകയാണെന്നുമായിരുന്നു ചിത്രങ്ങൾക്കൊപ്പം നിര കുറിച്ചത്.

ആ യാത്ര പാതിയിൽ അവസാനിച്ചതിന്റെ ആഘാതത്തിലാണ് ഗായികയുടെ ആരാധകര്‍.

ആരെയും അതിശയിപ്പിച്ചു പാടിക്കയറുന്ന 22കാരി നിര, പാതിയിൽ മുറിഞ്ഞ ഈണമായി മാഞ്ഞു പോയത് ഇനിയും അംഗീകരിക്കാനായിട്ടില്ല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും.