മുൻ കാമുകൻ പീക്കേയെ പരിഹസിച്ച് ഷക്കീറയുടെ ആൽബം ?

shakira-mocking-ex-boyfriend-gerard-pique-through-her-new-album content-mm-mo-web-stories-music 52sq40hpc9d5g9ftunb98rp87c content-mm-mo-web-stories content-mm-mo-web-stories-music-2023 7j9mna2qtuu0o73r4isa9t8jbv

ലോകം മുഴുവൻ ശ്രദ്ധയോടെ കേൾക്കുന്ന ഗായികയാണ് ഷക്കീറ.

ഹിറ്റ് ചാർട്ടിലിടം പിടിക്കുന്ന പാട്ടുകളും വിവാദമാകുന്ന സ്വകാര്യജീവിതവുമൊക്കെ കാലങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്.

ഇപ്പോൾ ഷക്കീറയുടെ പുതിയ പാട്ട് ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ മൂന്നു ദിവസത്തിനുള്ളിൽ യൂട്യൂബിൽ 100 മില്യനിലധികം കാഴ്ചക്കരെ നേടി പുതിയ റെക്കോർഡ് സ്വന്തമാക്കുകയാണ്.

യൂട്യൂബിൽ ഏറ്റവുമധികമാളുകൾ കണ്ട ലാറ്റിൻ ട്രാക്ക് ആയി ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ ഇതിനകം മാറി.

മുൻ കാമുകൻ സ്പാനിഷ് ഫുട്‌ബോളറുമായ ജെറാർദ് പീക്കേയെ പരിഹസിച്ചാണ് ഷക്കീറ ‘ഔട്ട്‌ ഓഫ് ദ് ലീഗ്’ പുറത്തിറക്കിയതെന്ന വിവാദവും ഇപ്പോൾ ചൂടുപിടിച്ചിരിക്കുകയാണ്.

ജെറാർദ് 23 കാരിയായ ക്ലാരയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെ പരിഹസിക്കും വിധത്തിലാണ് ഷക്കീറയുടെ പാട്ട്, 2022 ജൂണിലാണ് ഷക്കീറയും ജെറാർദ് പീക്കേയും വേർപിരിഞ്ഞത്. വാർത്താക്കുറിപ്പിലൂടെയായിരുന്നു ഇരുവരുടെയും വേർപിരിയൽ പ്രഖ്യാപനം.