ക്രെഡിറ്റിൽ ജിമിൻ ഇല്ല’; രോഷത്തോടെ ആരാധകർ, സ്പോട്ടിഫൈക്ക് ഭീഷണി

content-mm-mo-web-stories-music 1k7oaspotk3icneksso3ik2uru content-mm-mo-web-stories bts-army-furious-on-spotify-for-not-given-proper-credit-to-jimin-for-the-new-album-vibe 6pse3bid4julskr7pgo8odrshf content-mm-mo-web-stories-music-2023

ബിടിഎസ് താരം ജിമിൻ പങ്കാളിയായ ‘വൈബ്’ എന്ന മ്യൂസിക്കൽ ആൽബം ആരാധകലക്ഷങ്ങളെ നേടുകയാണ്.

എന്നാൽ ഇപ്പോൾ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയിൽ ജിമിന് ഈ പാട്ടിന്റെ ക്രെഡിറ്റ്‌ നൽകിയില്ലെന്നു ചൂണ്ടിക്കാണിച്ച് വിവാദ ചർച്ചകളും ചൂടുപിടിച്ചിരിക്കുന്നു.

ബിഗ് ബാംങ് സംഗീത ബാൻഡിലെ താരം ടെയാങ്ങിനൊപ്പമാണ് ജിമിൻ വൈബിന്റെ ഭാഗമായത്.

ടെയാങ്ങിന്റെ മാത്രം പാട്ടുകൾക്കൊപ്പമാണ് സ്പോട്ടിഫൈ ‘വൈബ്’ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് ബിടിഎസ് ആരാധകരെ ആസ്വസ്ഥരാക്കി.

ജിമിനെ അന്യായമായി തഴഞ്ഞുവെന്നാണ് ആരാധകരുടെ വാദം.സ്പോട്ടിഫൈ ജിമിന് ക്രെഡിറ്റ്‌ നൽകാനാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയ്നു തുടക്കമിട്ടിരിക്കുകയാണ് ബിടിഎസ് ആർമി.

ജിമിന് ഉടൻ ക്രെഡിറ്റ്‌ ലഭിച്ചില്ലെങ്കിൽ സ്പോട്ടിഫൈക്ക് ലോകം മുഴുവനുമുള്ള ബിടിഎസ് ആർമി അംഗങ്ങളുടെ സബ്സ്ക്രിപ്‌ഷൻ ഇല്ലാതാവുമെന്നാണ് ആരാധകര്‍ നൽകുന്ന മുന്നറിയിപ്പ്.

ഒപ്പം കരീബിയൻ രാജ്യങ്ങൾ പോലെ ബിടിഎസിന് നിരവധി ആരാധകരുള്ള സ്ഥലങ്ങളിൽ വൈബ് റിലീസ് ചെയ്യാത്തതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ടെയാങ്ങും ജിമിനും വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് വൈബിനു വേണ്ടി ഒന്നിച്ചു നിന്ന ദിനങ്ങളെ ഓർക്കുന്നത്. എങ്കിലും ക്രെഡിറ്റ് കൊടുക്കാതെയുള്ള സ്പോട്ടിഫൈയുടെ നടപടിക്കു പിന്നിലെ കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. സാങ്കേതിക പിഴവാകാം കാരണം എന്നാണ് ചില സാങ്കേതിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്.