ലോക പ്രശസ്ത റാപ്പർമാരായ കാർഡി ബി യും ഓഫ് സെറ്റും തമ്മിലുള്ള പ്രണയവും വിവാഹവും അതി വൈകാരികമായ വിവാഹമോചന ശ്രമവുമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് രണ്ട് വർഷം മുൻപ് ഫയൽ ചെയ്ത വിവാഹ മോചന ഹർജി കാർഡി ബി പിൻവലിച്ചത്.
ഒരുപാട് മാറണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാനാഗ്രഹിച്ചതുപോലെ അവൻ മാറി. എനിക്കു വേണ്ടി മാറാൻ തയ്യാറായ ഓഫ് സെറ്റിനൊപ്പം, എനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന ഓഫ് സെറ്റിനൊപ്പം തുടരാനാണ് തീരുമാനം’ എന്നാണ് കാർഡി ബി പറയുന്നത്.
ഇപ്പോൾ വീണ്ടും രണ്ടുപേരും ഒന്നിച്ചതിൽ ആരാധകരും സന്തോഷിക്കുന്നു. ഓഫ് സെറ്റിനും അഞ്ചു മക്കൾക്കും ഒപ്പമാണ് ഇപ്പോൾ കാർഡി ബി താമസിക്കുന്നത്.
വിവാഹ മോചന ഹർജിക്കും പരസ്യ പ്രസ്താവനകൾക്കും ശേഷം ഇരുവരെയും ചില സ്വകാര്യ വേദികളിൽ ഒന്നിച്ച് കണ്ടതു വാർത്തയായിരുന്നു