റോക്ക് സംഗീത ഇതിഹാസം ഡേവിഡ് ക്രോസ്ബി (81) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഹൃദ്രോഗിയും പ്രമേഹബാധിതനുമായിരുന്നു. നേരത്തേ കരൾമാറ്റ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു.
ഭാര്യ ജാൻ ഡാൻസ് ആണ് ഡേവിഡിന്റെ വിയോഗവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
1941 ഓഗസ്റ്റ് 14 ന് ലൊസാഞ്ചലസിലാണ് ഡേവിഡ് ക്രോസ്ബിയുടെ ജനനം. സംഗീതസംവിധായകനായും ഗിറ്റാറിസ്റ്റായും ഗായകനായും തിളങ്ങി.
1960, 70 കാലത്ത് സംഗീതരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെ മുൻനിരയിലുണ്ടായിരുന്നു ക്രോസ്ബി.
ദ് ബൈര്‍ഡ്സ്, ക്രോസ്ബി-സ്റ്റിൽസ്-നാഷ് ആൻഡ് യങ് എന്നീ ബാൻഡുകളുടെ രൂപീകരണത്തിന് ഊർജമേകി. 2021ൽ പുറത്തിറങ്ങിയ ‘ഫോർ ഫ്രീ’ ആണ് അവസാന ആൽബം