ചൂടുപിടിച്ച് ചർച്ച, താരമായി മാൾട്ടി മേരി

11eocqq6hknhts7dd96vppj5ar content-mm-mo-web-stories-music content-mm-mo-web-stories 4h8l9ru1de0i7otnopf00c7c4m fans-says-malti-marie-looks-like-priyanka-chopra-than-nick-jonas content-mm-mo-web-stories-music-2023

ഗായകൻ നിക് ജൊനാസിന്റെയും നടി പ്രിയങ്ക ചോപ്രയുടെയും മകൾ മാൾട്ടി മേരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സൂപ്പർ താരം.

അടുത്തിടെ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മാൾട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമലോകത്തു വ്യാപകമായി പ്രചരിക്കുകയാണ്.

നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്സിന്‍റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനാണ് അമ്മയ്ക്കൊപ്പം മാൾട്ടി എത്തിയത്.

ആദ്യമായാണ് താരദമ്പതികൾ മകളെ ക്യാമറയ്ക്കു മുന്നില്‍ കൊണ്ടുവന്നത്.

ഇമോജികൾ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്.

ഇപ്പോഴിതാ നിക്കിന്റെയും പ്രിയങ്കയുടെയും കുട്ടിക്കാലത്തെ ചിത്രങ്ങളുമായി മാൾട്ടിയുടെ മുഖസാദൃശ്യം താരതമ്യം ചെയ്യുകയാണ് ആരാധകർ.

താരപുത്രി നിക്കിന്റെ അതേ കാർബൺ കോപ്പിയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ മാൾട്ടിക്ക് പ്രിയങ്കയുടെ മുഖഛായ ആണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തൽ.

നിക്കിന്റെയും പ്രിയങ്കയുടെയും കുട്ടിക്കാലത്തെ ചിത്രങ്ങൾ മാൾട്ടിയുെട ചിത്രവുമായി ചേർത്തു വച്ചാണ് താരതമ്യം.

നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നിക്കിന്റെയും പ്രിയങ്കയുടെയും അപൂർവ ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്