ഈ വർഷത്തെ ബ്രിട് അവാർഡിൽ 4 പ്രധാന പുരസ്കാരങ്ങൾ നേടി ബ്രിട്ടിഷ് യുവസംഗീതജ്ഞൻ ഹാരി സ്റ്റൈൽസ് ഗ്രാമിയിലെ വിജയം ആവർത്തിച്ചു
സൂപ്പർ ഹിറ്റായ ‘ആസ് ഇറ്റ് വാസ്’ എന്ന ഗാനം ഉൾപ്പെട്ട ഹാരീസ് ഹൗസ് ആൽബത്തിനാണു പുരസ്കാരങ്ങൾ, ആർട്ടിസ്റ്റ് ഓഫ് ദി ഇയർ, മാസ്റ്റർ കാർഡ് ആൽബം, സോങ് ഓഫ് ദി ഇയർ, പോപ്/ആർ ആൻഡ് ബി പുരസ്കാരങ്ങളാണു ഹാരി സ്റ്റൈൽസ് നേടിയത്.
കഴിഞ്ഞ വർഷം 3 പുരസ്കാരങ്ങൾ നേടിയ അഡെലിനെ പിന്നിലാക്കിയാണു ഹാരിയുടെ നേട്ടം.ഗേൾസ് ബാൻഡ് ആയ വൈറ്റ് ലെഗ്, ബിയോൺസ് എന്നിവർ 2 പുരസ്കാരങ്ങൾ വീതം നേടി.
ഇന്റർനാഷനൽ ആർട്ടിസ്റ്റ്, ഇന്റർനാഷനൽ സോങ് പുരസ്കാരങ്ങളാണ് ബിയോൺസിനു ലഭിച്ചത്. ഹാരീസ് ഹൗസിലെ ഗാനങ്ങൾ രചിച്ച കിഡ് ഹാർപൂൺ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി.
രാജ്യാന്തര സംഗീതജഞർക്ക് ബ്രിട്ടിഷ് ഫോണോഗ്രാഫിക് ഇൻഡസ്ട്രി നൽകുന്ന വാർഷിക പുരസ്കാരമായ ബ്രിട് അവാർഡ് സംഗീതലോകത്തെ ഉന്നത പുരസ്കാരങ്ങളിലൊന്നാണ്