സംഗീതപരിപാടിക്കിടെ സോനു നിഗത്തിന് എംഎൽഎ പുത്രന്റെ ക്രൂരമർദനം

6f87i6nmgm2g1c2j55tsc9m434-list 4h1c0emq5n4e82aj7e7jf9oedf 1hj6rb7la52vgjlfm4c7frrbno-list

മുംബൈയിൽ നടന്ന സംഗീതപരിപാടിക്കിടെ പ്രശസ്ത ഗായകൻ സോനു നിഗത്തിനു നേരെ എംഎൽഎയുടെ മകന്റെ ആക്രമണം

പ്രാദേശിക എംഎൽഎ പ്രകാശ് ഫതേർപെക്കറിന്റെ മകനാണ് വേദിയിൽ നിന്നും വലിച്ചിറക്കി ഗായകനെ ക്രൂരമായി മർദിച്ചത്.

സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ ആരാധകർ കടുത്ത പ്രതിഷേധമറിയിച്ചു രംഗത്തെത്തി.

സംഗീതപരിപാടി അവസാനിച്ചപ്പോൾ സെൽഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ പുത്രൻ വേദിയിലെത്തി. ഇത് സോനുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കി. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയായിരുന്നു. സോനുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/music.html