ചേച്ചി ഇപ്പോഴും ബാല ചേട്ടനൊപ്പം ആശുപത്രിയിലുണ്ട്,വ്യാജവാർത്ത അരുത്: അഭിരാമി സുരേഷ്

content-mm-mo-web-stories-music content-mm-mo-web-stories 66mgjtan3h20mpimv0olpk5dfn 455c2n1boe1i2pmfhooh10i2s6 content-mm-mo-web-stories-music-2023 abhirami-suresh-says-their-family-visit-baala-at-hospital

ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന നടൻ ബാലയെ സന്ദർശിച്ചതായി ഗായിക അഭിരാമി സുരേഷ്

താനും ചേച്ചി അമൃതയും ബാലയുടെയും അമൃതയുടെയും മകൾ പാപ്പു എന്ന അവന്തികയും ബാലയെ നേരിൽ കണ്ടു സംസാരിച്ചുവെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഇപ്പോഴും ബാല ചേട്ടനൊപ്പം ആശുപത്രിയിൽ തന്നെയാണ്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്.നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ഈ സമയത്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു’, എന്നാണ് അഭിരാമി കുറിപ്പ്

.കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്., നിലവിൽ ഐസിയുവില്‍ ചികിത്സയിൽ കഴിയുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നു.