ഓസ്കർ നേടിയ ‘നാട്ടു നാട്ടു’ പാട്ടിനെ വിമർശിച്ച് നടി അനന്യ ചാറ്റർജി
പാട്ടിന്റെ ചരിത്ര നേട്ടത്തിൽ ശരിക്കും രാജ്യം ഇത്രമാത്രം സന്തോഷിക്കേണ്ടതുണ്ടോ എന്നാണ് നടി ചോദിക്കുന്നത്.
.‘എനിക്കു മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവിൽ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മൾ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? കടുത്ത പ്രതിഷേധവും രോഷവും അറിയിക്കുന്നു’, അനന്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചു
അനന്യ ചാറ്റർജിയുടെ കുറിപ്പ് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്.
രാജ്യത്തിന്റെ ചരിത്ര നേട്ടത്തെ ഇത്രയും വിലകുറച്ച് കാണരുതെന്നും അനന്യയ്ക്ക് കടുത്ത അസൂയ ആണെന്നുമാണ് വിമർശകരുടെ അഭിപ്രായം.