സോനു നിഗമിന്റെ പിതാവിന്റെ വീട്ടിൽ നിന്ന് 72 ലക്ഷം തട്ടി; മുൻ ഡ്രൈവർ അറസ്റ്റിൽ

content-mm-mo-web-stories-music content-mm-mo-web-stories 7i5lgms6pfa4ij1r5mpu02l9cc 3471002nr9vcs0b4h2o2ftonod content-mm-mo-web-stories-music-2023 sonu-nigams-father-robbed-of-rs-72-lakhs-mumbai-police-arrested-former-driver

ഗായകൻ സോനു നിഗമിന്റെ പിതാവ് അഗംകുമാർ നിഗമിന്റെ വീട്ടിൽ മോഷണം. സംഭവത്തിൽ മുൻ ഡ്രൈവർ രെഹാൻ അറസ്റ്റിലായി. 72 ലക്ഷം രൂപയാണ് ഇയാൾ അഗംകുമാറിന്റെ മുംബൈയിലെ വീട്ടിൽ നിന്നു കവർന്നത്

ഈ മാസം 19, 20 എന്നീ ദിവസങ്ങളിലാണ് മോഷണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.അന്ധേരിയിലെ ഒഷിവാരയിലുള്ള വിൻഡ്സർ ഗ്രാൻഡ് അപ്പാർട്ട്മെന്റിലാണ് അഗംകുമാർ നിഗം താമസിക്കുന്നത്. ഞായർ ഉച്ചയ്ക്ക് വെർസോവയിൽ താമസിക്കുന്ന മകൾ നികിതയുടെ വീട്ടിൽ പോയിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം തിരികെ വീട്ടിലെത്തിയപ്പോൾ മോഷണം നടന്നതായി സംശയം തോന്നി.

തുടർന്നു പരിശോധന നടത്തിയപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 40 രൂപ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. തൊട്ടടുത്ത ദിവസം അഗംകുമാർ പുറത്തു പോയ ശേഷം തിരികെയെത്തിയപ്പോൾ ലോക്കറിൽ നിന്നു 32 ലക്ഷം കൂടി നഷ്ടപ്പെട്ടതായി കണ്ടെത്തി.

തുടർന്ന് അഗംകുമാറും മക്കളും ചേർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രെഹാന്‌ വീട്ടിലേക്കു പോകുന്നതു കണ്ടു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഇയാൾ അകത്തു പ്രവേശിച്ചതെന്ന് അഗംകുമാർ ആരോപിക്കുന്നു