കോപ്പിയടി ആരോപണം തള്ളി ഗായകൻ എഡ് ഷീരൻ
‘തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്ന ആൽബം കോപ്പിയടിയാണെന്നു പരാതി ഉയർന്നതിനു പിന്നാലെയാണ് വിശദീകരണവുമായി ഗായകന്‍ രംഗത്തെത്തിയത്.
ആരോപണം തന്നെ അപമാനിക്കാൻ വേണ്ടിയാണെന്നും താൻ കോപ്പിയടിച്ചെന്നു തെളിഞ്ഞാൽ സംഗീതജീവിതം അവസാനിപ്പിക്കുമെന്നും എഡ് ഷീരൻ പറഞ്ഞു.
1973ല്‍ എഡ് ടൗണ്‍സെന്‍ഡും മാര്‍വിന്‍ ഗയെയും ചേര്‍ന്നു പുറത്തിറക്കിയ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍’ എന്ന ക്ലാസിക് പാട്ടിന്റെ തനി പകർപ്പാണ് ‘തിങ്കിങ്ങ് ഔട്ട് ലൗഡ്’ എന്നാണ് ഉയർന്ന ആരോപണം.
എഡ് ടൗണ്‍സെന്‍ഡിന്റെ മകള്‍ കാതറിന്‍ ടൗണ്‍സെന്‍ഡ് ഗ്രിഫിന്‍ ആണ് എഡ് ഷീരനെതിരെ പരാതി നല്‍കിയത്.