അഭിനയരംഗത്തു നേരിടേണ്ടിവന്ന തിരിച്ചടികളെക്കുറിച്ചു തുറന്നു പറഞ്ഞ് വിജയ് യേശുദാസ്

https-www-manoramaonline-com-web-stories vijay-yesudas-talks-about-the-bad-experiences-which-he-has-faced-in-acting-and-singing-career 134qajugkcn1tlosbp4is9sni5 https-www-manoramaonline-com-web-stories-music https-www-manoramaonline-com-web-stories-music-2023 4a0qr9ef5ke8njropo3grvedac

മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ താൻ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചതെന്ന് ഗായകൻ വെളിപ്പെടുത്തി

അഭിനയത്തിൽ മാത്രമല്ല സംഗീതരംഗത്തും തനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വിജയ് യേശുദാസ് പറ‍ഞ്ഞു.ഞാൻ പാടിയ ഗാനം വേറൊരാളെക്കൊണ്ട് പാടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഞാനൊരു ഗാനം ആലപിച്ചിരുന്നു. ചെന്നൈയിൽ മറ്റൊരു പാട്ട് റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്‌ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അവർ അറിയിച്ചത്.

അത് ഞാൻ പ്രതീക്ഷിച്ചിരുന്ന സംഭവം തന്നെയാണ്. അതുകൊണ്ട് അക്കാര്യം അംഗീകരിക്കാനും സാധിച്ചു’, വിജയ് യേശുദാസ് പറഞ്ഞു