അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ പിങ്കിന്റെ ലൈവ് സംഗീത പരിപാടിക്കിടെ വേദിയിലേക്ക് അമ്മയുടെ ചിതാഭസ്മം വലിച്ചെറിഞ്ഞ് ആരാധകൻ
കവറിലെ ചിതാഭസ്‌മം കണ്ട് ഗായിക അമ്പരന്നു നിന്നു.
ബ്രിട്ടിഷ് സമ്മർ ടൈം ഫെസ്റ്റിവലിന്റെ ഭാഗമായി ലണ്ടനിൽ നടന്ന സംഗീതപരിപാടിക്കിടെയാണ് സംഭവം.
സമ്മർ കാർണിവല്‍ ടൂറിന്റെ ഭാഗമായാണ് പിങ്ക് ലണ്ടനിലെത്തിയത്.സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.പിങ്ക് ആ കവർ എടുത്ത് അത് എറിഞ്ഞയാളുടെ അടുത്ത് ഇത് നിങ്ങളുടെ അമ്മയുടെ ചിതാഭസ്‌മം ആണോയെന്നു ചോദിക്കുന്നുണ്ട്.
ആരാധകന്റെ പ്രവൃത്തിയെക്കുറിച്ച് എന്ത് പറയണമെന്ന് അറിയില്ലയെന്നും ഗായിക പ്രതികരിച്ചു,കവർ താഴെ വച്ചതിനു ശേഷം പിങ്ക് സംഗീത പരിപാടി തുടരുകയും ചെയ്തു.വിഡിയോ വൈറലായതോടെ നിരവധി പേരാണു വിമർശനങ്ങളുമായി രംഗത്തെത്തുന്നത്.
ആവേശം അതിരുവിടുമ്പോൾ ആരാധകർ ഇത്തരത്തിൽ പ്രതികരിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ആരാധകരുടെ ഇത്തരം അനാദരവോടെയുള്ള പെരുമാറ്റങ്ങൾ ന്യായീകരിക്കാനാകില്ലെന്നും വിമർശകർ കുറിച്ചു