സംഗീതപരിപാടിക്കിടെ ലൈംഗിക ചേഷ്ട; ഗായികയ്ക്കെതിരെ കേസെടുത്ത് പൊലീസ്

content-mm-mo-web-stories-music content-mm-mo-web-stories 7espacp7krv3tjed4jete6nra1 police-complaint-filed-against-korean-singer-hwasa content-mm-mo-web-stories-music-2023 4hkpfv3r4onj85qhdesgcdjqr

പൊതുവേദിയിൽ വച്ച് ലൈംഗിക ചേഷ്ട കാണിച്ച ദക്ഷിണ കൊറിയൻ ഗായിക ഹ്വാസയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഗായികയ്ക്കെതിരെ കൊറിയയിലെ ഒരു വിദ്യാർഥി–രക്ഷകർതൃ സംഘടനയാണു പരാതി നൽകിയത്.

കൊറിയയിലെ സംഗ്ക്യുൻക്വാൻ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ച് ടെലിവിഷൻ സീരീസായ ഡാൻസിങ് ക്വീൻസ് ഓൺ ദ് റോഡിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ഹ്വാസ പൊതു ഇടത്തിൽ അശ്ലീല ചേഷ്ട കാണിച്ചത്.

പ്രദേശത്തെ സ്റ്റുഡന്റ്–പേരന്റ് റൈറ്റ്സ് പ്രൊട്ടക്‌ഷൻ യൂണിയൻ ഗായികയ്ക്കെതിരെ പരാതിപ്പെടുകയായിരുന്നു.

ഹ്വാസയുടെ വികാര പ്രകടനം അതിരു കടന്നെന്നു പരാതിയിൽ പറയുന്നു. ഗായികയുടെ ആംഗ്യം പൊതുജനങ്ങൾക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും ലൈംഗിക അതിപ്രസരമുള്ളതായിരുന്നു അതെന്നും അതിനാലാണ് പരാതി നൽകിയതെന്നും സംഘടനാ വക്താവ് വ്യക്തമാക്കി.

ദക്ഷിണ കൊറിയയിൽ ഏറെ ആരാധകരുള്ള ഗായികയാണ് 27കാരിയായ ഹ്വാസ. പ്രശസ്ത സംഗീത ബാൻഡ് ആയ മാമാവൂവിലൂെട ലോകശ്രദ്ധ നേടി. സോളാർ, മൂൺബ്യൂൾ, വീൻ എന്നിവരാണ് മാമാവൂവിലെ മറ്റ് അംഗങ്ങൾ.

2014 ജൂൺ 18ന് ‘ഹലോ’ എന്ന പരിപാടിയിലൂെടയായിരുന്നു സംഘം സംഗീതലോകത്ത് അരങ്ങേറിയത്. പിന്നീട് അതിവേഗം വളർന്ന ബാൻഡിന് ആരാധകരും ഏറെയാണ്.