ലൈവ് പാടവെ വേദിയിൽ കാൽ തെന്നി വീണ് നിക് ജൊനാസ്;

6f87i6nmgm2g1c2j55tsc9m434-list 5h050o9di1kcskvmnqh53nnfbe 1hj6rb7la52vgjlfm4c7frrbno-list

വേദിയിൽ പാട്ട് പാടുന്നതിനിടെ കാൽ വഴുതി വീണ് പോപ് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്

Image Credit: Instagram / nickjonas

ബോസ്റ്റണിൽ നടന്ന ജൊനാസ് ബ്രദേഴിസിന്റെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.

Image Credit: Instagram / nickjonas

ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Image Credit: Instagram / nickjonas

പാട്ട് പാടിക്കൊണ്ട് ആരാധകരുമായി സംവദിക്കാൻ വേദിയുടെ അരികിലെക്കെത്തിയതായിരുന്നു നിക് ജൊനാസ്.ആശയവിനിമയം നടത്തിയ ശേഷം പിന്നോട്ട് നീങ്ങുന്നതിനിടെ കാൽ വഴുതി നിലത്തു വീണു.

Image Credit: Instagram / nickjonas

ഉടൻ തന്നെ ഗായകൻ എഴുന്നേൽക്കുകയും സംഗീതപരിപാടി തുടരുകയും ചെയ്തു.നിക്കിന്റെ സഹോദരങ്ങളായ ജോ ജൊനാസും കെവിൻ ജൊനാസും വേദിയിൽ തന്നെ ഉണ്ടായിരുന്നു.

Image Credit: Instagram / nickjonas

നിക്കിന് പരുക്കുകളില്ലെന്നുറപ്പാക്കിയ ശേഷമാണ് ഇരുവരും സംഗീതപരിപാടി തുടർന്നത്.

Image Credit: Instagram / nickjonas

നിക്കിനു പരുക്കുകൾ ഇല്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Image Credit: Instagram / nickjonas