ജീവിച്ചിരിക്കുന്നതുതന്നെ അതിശയം, ഈ പിറന്നാൾ ആഘോഷിക്കാൻ പറ്റുമെന്നു കരുതിയതല്ല: മഡോണ

6f87i6nmgm2g1c2j55tsc9m434-list 4rip3a4bl67oml2dv1ahfdaavr 1hj6rb7la52vgjlfm4c7frrbno-list

ഇപ്പോൾ ജീവിച്ചിരിക്കുന്നതു വലിയ ഭാഗ്യമാണെന്നും ഇത് അവിശ്വസനീയമാണെന്നും പോപ് ഇതിഹാസം മഡോണ

പോർച്ചുഗലിലെ ലിസ്ബണിൽ തന്റെ 65ാം പിറന്നാൾ ആഘോഷിക്കവെയാണ് മഡോണ ജീവിതയാത്രയെക്കുറിച്ചു മനസ്സു തുറന്നത്.

ആഘോഷത്തിന്റെ വിഡിയോ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.‘ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ സന്തോഷമുണ്ട്.

ഈയൊരു ജന്മദിനം ആഘോഷിക്കാൻ കഴിയുമെന്നു ഞാൻ വിചാരിച്ചതല്ല. ഇത് വളരെ അതിശയകരമാണ്’ എന്നാണ് മഡോണ ആഘോഷ വിഡിയോയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ മഡോണ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വേദനകളിൽ കൂടെ നിന്ന എല്ലാവരോടും ഗായിക നന്ദി അറിയിച്ചു.

ബാക്ടീരിയ അണുബാധയെ തുടർന്ന് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു മഡോണ. ജൂൺ 24ന് ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഡോണ, തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഗായിക, ലോകപര്യടനവും മറ്റ് ഔദ്യോഗിക പരിപാടികളുമെല്ലാം നീട്ടിവയ്ക്കുകയും ചെയ്തു.