സ്കൂൾ കാലത്ത് തുടങ്ങി, ഒടുവിൽ ദുബായിലേക്കും ചേക്കേറിയ വൈറൽ ഭജൻ ടീം

content-mm-mo-web-stories-music content-mm-mo-web-stories 47mnbdfofjlm2l8mjpmgfo2unr content-mm-mo-web-stories-music-2023 nanda-govindam-bhajan-team 3t5e9a13lu19hs2lqcn25158oo

ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ‘കാത്തിരുന്ന പെണ്ണല്ലേ’ എന്ന ഗാനത്തിനിടയിലെ "മനോഹരി രാധേ രാധേ" എന്ന വരികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ദുബായിൽ ജോലി ചെയ്യുന്ന നവീൻ, പ്രവീൺ, കണ്ണൻ, ശ്രീദർശ് തുടങ്ങി ഒരുകൂട്ടം കലാകാരന്മാരുടെ നന്ദഗോവിന്ദം ഭജൻസ് എന്ന ഭജന കൂട്ടായ്മയാണ് ഈ വൈറൽ ഗാനത്തിനു പിന്നിൽ.

ട്രഡീഷനൽ ഭക്തി ഗാനങ്ങളും സോപാന സംഗീതവും സിനിമാഗാനങ്ങളും ചേർത്ത് ഒരു പുതിയ സംഗീത രൂപത്തിനു തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാർ.

ദുബായിലും കേരളത്തിലും പ്രവർത്തിക്കുന്ന നന്ദഗോവിന്ദം ഭജൻസിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്.

ദുബായിൽ നിന്ന് അവധിക്ക് കേരളത്തിലെത്തിയ പ്രവീണും സംഘവും ഒരു ക്ഷേത്രത്തിൽ പാടിയ "മനോഹരി രാധേ രാധേ" എന്ന ഭജൻ ആണ് ആദ്യമായി പുറത്തുവന്നത്.