ജോ ജൊനാസും സോഫിയും പിരിയുന്നു?

6ok85q5n6deef0ola1mm8u8gr9 content-mm-mo-web-stories-music content-mm-mo-web-stories joe-jonas-and-sophie-turner-divorce-rumour 325r7h4e7fcemd3ngncesjn6j4 content-mm-mo-web-stories-music-2023

ജൊനാസ് സഹോദരന്മാരിലെ രണ്ടാമത്തെയാളും ഗായകനുമായ ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടേണറും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും ഉടൻ ബന്ധം പിരിയുമെന്നും ഇതിനായി നിയമവശങ്ങള്‍ തേടിയെന്നും ഏകദേശം ആറ് മാസത്തോളമായി ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വിഷയത്തില്‍ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.ജോ ജൊനാസിന്റെയും സോഫി ടേണറിന്റെയും ദാമ്പത്യ ജീവിതം പരാജയത്തിലേക്കു നീങ്ങുകയാണെന്ന വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്

പൊതു ഇടങ്ങളിലും ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടികളിലുമെല്ലാം ജോയ്ക്കൊപ്പം എപ്പോഴും സോഫിയും ഉണ്ടായിരുന്നു. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുള്ളതായി യാതൊരു സൂചനയും പുറത്തുവന്നിരുന്നില്ല. ഏതാനും ആഴ്ചകൾക്കു മുൻപാണ് സോഫിയും ജോയും തങ്ങളുടെ ആഡംബര വസതിയായ മാൻഷൻ വിറ്റത്. റിയൽ എസ്റ്റേറ്റ് നിക്ഷേപകനായ ഫസീൽ ഖാനാണ് 15 മില്യൻ ഡോളർ നൽകി വീട് സ്വന്തമാക്കിയത്.

വിവാഹമോചനത്തിന്റെ വക്കിലെത്തിയതോടെയാണ് ജോയും സോഫിയും സ്വപ്നഭവനം വിറ്റതെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. പതിവിൽ നിന്നും വ്യത്യസ്തമായി പൊതു വേദികളിൽ വിവാഹമോതിരം ധരിക്കാതെയെത്തിയ ജോയുടെ ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇത് വിവാഹമോചന വാർത്തകളുമായി ചേർത്തുവായിക്കുകയാണ് ആരാധകർ.

2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവില്‍ ലാസ് വേഗസിൽ വച്ചായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.

2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. എന്നാൽ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. മൂത്ത മകൾ വില്ലയെയും അടുത്തിടെയായി ജോയും സോഫിയും പൊതുവേദികളിൽ നിന്നു മാറ്റിനിർത്തുകയുണ്ടായി.