പ്രതിഫലം കൂട്ടി എ.ആർ.റഹ്മാൻ, അനിരുദ്ധുമായി മത്സരം?

content-mm-mo-web-stories-music content-mm-mo-web-stories 1eg7g0rh6ggu78nf5sssedi0kv 465sf1peqo6tv3at58rdcrca4j content-mm-mo-web-stories-music-2023 ar-rahman-demanding-massive-remuneration-for-new-telugu-film

സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ പ്രതിഫലത്തുക 8 കോടിയിൽ നിന്ന് 10ലേക്കുയർത്തിയെന്നു റിപ്പോർട്ട്

നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിനു സംഗീതമൊരുക്കാനാണ് റഹ്മാൻ 10 കോടി ആവശ്യപ്പെട്ടതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

തെലുങ്കിലെ പ്രഗത്ഭരായ സംഗീതസംവിധായകരുടേതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് റഹ്മാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഫലം കൂട്ടിച്ചോദിച്ചതുകൊണ്ട് സംഗീതസംവിധായകന്റെ കാര്യത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണു വിവരം.

ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം.

എ.ആർ.റഹ്മാന്റെ 8 കോടിയെന്ന റെക്കോർഡ് തിരുത്തിയാണ് അനിരുദ്ധ് രാജ്യത്തെ ഏറ്റവും ‘വിലയുള്ള’ സംഗീതസംവിധായകനായത്. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിഫലത്തിന്റെ കാര്യത്തിൽ എ.ആർ.റഹ്മാനെ മറികടക്കാൻ ഒരു സംഗീതജ്ഞനും സാധിച്ചിരുന്നില്ല. ഷാറുഖ് ഖാൻ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങിയത്.