ലിയോയ്ക്കു വേണ്ടി അനിരുദ്ധ് വാങ്ങിയ പ്രതിഫലക്കണക്ക് പുറത്ത്

content-mm-mo-web-stories-music content-mm-mo-web-stories remuneration-of-anirudh-ravichander-for-leo-movie content-mm-mo-web-stories-music-2023 6bkirftdfvaepd0q2qmjcb4en7 1d1ipi60g2n501g86ao8dia892

വിജയ് ചിത്രം ലിയോയ്ക്കു വേണ്ടി സംഗീതമൊരുക്കിയതിന് അനിരുദ്ധ് രവിചന്ദർ വാങ്ങിയ പ്രതിഫലത്തിന്റെ കണക്ക് പുറത്ത്. 8 കോടി രൂപയാണ് അനിരുദ്ധ് കൈപ്പറ്റിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞൻ അനിരുദ്ധ് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എ.ആർ.റഹ്മാനെ പിന്നിലാക്കിയാണ് അനിരുദ്ധ് ഒന്നാമതെത്തിയത്.ഷാറുഖ് ഖാൻ ചിത്രം ജവാന് വേണ്ടി അനിരുദ്ധ് 10 കോടിയാണ് പ്രതിഫലം വാങ്ങിയത്. അനിരുദ്ധിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ജവാൻ.

രജനികാന്ത് ചിത്രം ജയിലറിനു വേണ്ടി അനിരുദ്ധ് ചിട്ടപ്പെടുത്തിയ ‘കാവാലാ’ പാട്ടും റെക്കോർഡുകൾ മറികടന്ന് ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിരുന്നു.2012ൽ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തിലൂടെ സംഗീതസംവിധാനത്തിൽ ഹരിശ്രീ കുറിച്ചതാണ് അനിരുദ്ധ് രവിചന്ദർ.

3ലെ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം രാജ്യമാകെ തരംഗമായതോടെ തെന്നിന്ത്യയിലെ തിരക്കുള്ള സംഗീതജ്ഞനായി അനിരുദ്ധ് അതിവേഗം വളർന്നു.

‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലൂടെ ഗായകനായി അനിരുദ്ധ് മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.