ലൈവ് പാടവെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ, പാട്ട് നിർത്തി ഗായകൻ:

6f87i6nmgm2g1c2j55tsc9m434-list 7o4edm0ontauo461te7971e2bm 1hj6rb7la52vgjlfm4c7frrbno-list

വേദിയിൽ പാട്ട് പാടുന്നതിനിടെ പാക്കിസ്ഥാൻ ഗായകൻ ആതിഫ് അസ്‌ലമിന്റെ ദേഹത്തേക്ക് പണം വലിച്ചെറിഞ്ഞ് ആരാധകൻ. യുഎസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം

‘സോച്ച്താ ഹൂൻ കെ വോ കിത്‌നെ മസൂം തെ’ എന്ന ഗാനമാണ് ആതിഫ് വേദിയിൽ ആലപിച്ചത്. ഇതിനിടെ പാട്ട് കേട്ട് ആവേശഭരിതനായ ആരാധകർ ഗായകനു നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു.

ഉടന്‍ തന്നെ പാട്ട് നിർത്തിയ ആതിഫ്, ആ പണം അർഹതപ്പെട്ട ഏതെങ്കിലും പാവപ്പെട്ടവർക്കു കൊടുക്കണമെന്നും ഇങ്ങനെ വലിച്ചെറിയുന്നത് പണത്തോടുള്ള അനാദരവാണെന്നും പറഞ്ഞു.

പിന്നാലെ പാട്ട് തുടരുകയും ചെയ്തു.‘സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്താണ് ആതിഫ് ആരാധകനു സ്നേഹോപദേശം നൽകിയത്. സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി.

ദേഷ്യപ്പെടാതെ സൗമ്യതയോടെ കാര്യങ്ങൾ പറഞ്ഞു കൊടുത്ത ആതിഫ് അസ്‌ലം പ്രശംസാ യോഗ്യനാണെന്ന് ആരാധകർ കുറിക്കുന്നു.

ആതിഫിന്റെ ഉചിതമായ പ്രതികരണം മാതൃകാപരമാണെന്നു ചൂണ്ടിക്കാണിച്ച് ഒരു ആരാധകന്‍ തന്നെയാണ് അദ്ദേഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സഹഗായകൻ ആഘ അലിയും ആതിഫിനെ പ്രശംസിച്ചു.