മിഥുന് സിതാരയുടെ പിറന്നാൾ ഉമ്മ

content-mm-mo-web-stories-music content-mm-mo-web-stories sithara-krishnakumar-conveys-birthday-wishes-to-singer-midhun-jayaraj 5rhv58rstfrissv1rufbteqovl content-mm-mo-web-stories-music-2023 29bu0qltvd16eab82u2nbfbb0q

മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായിക സിതാര കൃഷ്ണകുമാർ..

സംഗീതസംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായിക സിതാര കൃഷ്ണകുമാർ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു.

മിഥുൻ അവിശ്വസനീയനായ മനുഷ്യനാണെന്നും തന്റെ ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും സിതാര കുറിച്ചു.

‘ആശംസകളുടെ പ്രവാഹം അടങ്ങാനായി കാത്തുനിന്നതാണ് ഞാൻ. ഇവൻ എന്റെയാണ്, എന്റെ സ്വന്തമാണ്, എന്റെ നെഞ്ചിലാണ്. ഈ അവിശ്വസനീയമായ മനുഷ്യൻ, ഈ ലോക സംഗീതജ്ഞൻ എന്റേതാണ്. എന്റെ സ്വന്തം മിത്തൂന് പിറന്നാൾ ഉമ്മകൾ’, എന്നാണ് സിതാരയുടെ കുറിപ്പ്.

പോസ്റ്റിനു പിന്നാലെ സിതാരയുടെ ഭർത്താവ് സജീഷ് പ്രതികരണവുമായി എത്തി. ‘നമ്മുടെയാണ്’ എന്നാണ് സജീഷിന്റെ കമന്റ്. ‘ഉമ്മ’ എന്ന് മിഥുനും കുറിച്ചു.

നിരവധി പേരാണു മിഥുൻ ജയരാജിനു പിറന്നാൾ മംഗളങ്ങൾ നേരുന്നത്.വർഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിതാരയും മിഥുനും തമ്മിൽ. മിഥുന്റെ സംഗീതത്തിൽ സിതാര നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും വലിയ ആത്മബന്ധമാണുള്ളത്.