ലോകസംഗീത വേദികളിൽ കൊടുങ്കാറ്റുപോൽ വീശിയടിക്കുന്ന പെൺസ്വരം ബില്ലി ഐലിഷിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ ആരാധകർക്കിടയിൽ സജീവ ചർച്ചയാകുന്നു
തന്റെ ലൈംഗിക താൽപര്യങ്ങളെക്കുറിച്ചാണ് ബില്ലിയുടെ തുറന്നുപറച്ചിൽ. അതിസുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ തനിക്ക് അവരോട് ആകർഷണവും പ്രണയവും തോന്നാറുണ്ടെന്നു ഗായിക വെളിപ്പെടുത്തി.
അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബില്ലി സ്വകാര്യജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.
‘എന്റെ ജീവിതത്തിലെ സ്ത്രീകളുമായി എനിക്ക് വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധമാണ്. ശാരീരികമായ ആകര്‍ഷണം അവരോട് എനിക്ക് തോന്നാറുണ്ട്. അവരുടെ സൗന്ദര്യവും സാന്നിധ്യവും എന്നെ ഭയപ്പെടുത്തുന്നു. പെണ്‍കുട്ടികളെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.
ഞാന്‍ അവരെ സ്‌നേഹിക്കുന്നു അവരോട് ശാരീരികമായി എനിക്ക് ആകര്‍ഷണം തോന്നാറുണ്ട്. മനുഷ്യരായിട്ടാണ് അവരെ ഞാൻ കണക്കാക്കുന്നത്, അല്ലാതെ ആൺ–പെൺ വേർതിരിവോടെയല്ല. ഞാനും ഒരു സുന്ദരിയായ സ്ത്രീയാണെന്നു സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ എനിക്കൊരിക്കലും ഞാനൊരു പെണ്ണാണെന്നു തോന്നിയിട്ടില്ല’, ബില്ലി ഐലിഷ് പറഞ്ഞു.
ബില്ലിയുടെ തുറന്നുപറച്ചിൽ അതിവേഗമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. നിരവധി പേർ അഭിപ്രായപ്രകടങ്ങളുമായി രംഗത്തെത്തി. തന്റെ ലൈംഗികതയും പ്രണയവുമൊക്കെ സംബന്ധിച്ചുള്ള പലവിധ ചർച്ചകളും സൂക്ഷ്മമായ വിലയിരുത്തലുകളും മുൻപുണ്ടായിട്ടുണ്ടെന്ന് ബില്ലി പറഞ്ഞു.