ഇനിയാരും ബാക്കിയില്ല, ബിടിഎസിലെ മറ്റുള്ളവരും പട്ടാളത്തിലേക്ക്;

content-mm-mo-web-stories-music content-mm-mo-web-stories remaining-members-of-bts-begin-the-procedures-to-enlist-in-military 1r8993ls7p62m1ln18759c5s9 3iimfu303e3rl1bhtvl9giedtq content-mm-mo-web-stories-music-2023

നിർബന്ധിത സൈനിക സേവനത്തിനിറങ്ങാനുള്ള അവസാനഘട്ട തയ്യാറെടുപ്പിൽ കൊറിയൻ ബാൻഡ് ബിടിഎസിലെ ബാക്കി താരങ്ങളും.

ഏഴംഗ സംഘത്തിലെ ജിൻ, ജെ–ഹോപ്, സുഗ എന്നിവർ നിലവിൽ സൈനികസേവനത്തിലേർപ്പെട്ടിരിക്കുകയാണ്. ആർഎം, ജിമിൻ, വി, ജംഗൂക് എന്നിവരും ഉടൻ തന്നെ ക്യാംപിലെത്തുമെന്ന് ബിടിഎസ് ഏജൻസിയായ ബിഗ്ഹിറ്റ് അറിയിച്ചു

വേദനയോടെയാണ് ബിടിഎസ് അംഗങ്ങളെ ആരാധകവൃന്ദമായ ആർമി സൈനികസേവനത്തിനായി യാത്രയാക്കുന്നത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റി 2025ൽ‍ മടങ്ങിവരുമെന്ന് താരങ്ങൾ ഉറപ്പു നൽകുന്നുണ്ട്.

തങ്ങൾ സുരക്ഷിതരായി തിരിച്ചുവരേണ്ടതിന് ആരാധകരുടെ സ്നേഹവും പ്രാർഥനയും പിന്തുണയും ആവശ്യമാണെന്ന് ബാൻഡ് അംഗങ്ങൾ പറഞ്ഞു. ബിടിഎസിന്റെ മടങ്ങിവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്.

ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയിൽ ജെ–ഹോപ്, സുഗ എന്നിവരും ക്യാംപിലെത്തി. ശേഷിക്കുന്ന 4 പേരും ഉടൻ തന്നെ സേവനത്തിനിറങ്ങും.