ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദ് ഇയർ’ ആയി ടെയ്‌ലർ സ്വിഫ്റ്റ്;

3hgk7o1ks06auic4dbb58eb16n content-mm-mo-web-stories-music content-mm-mo-web-stories taylor-swift-named-time-magazine-s-person-of-the-year 17pld0rd50jq4r4otct2lvu2ip content-mm-mo-web-stories-music-2023

ടൈം മാഗസിന്റെ 2023ലെ ‘പേഴ്സൺ ഓഫ് ദ് ഇയർ’ ആയി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിനെ തിരഞ്ഞെടുത്തു

Image Credit: Inez & Vinoodh ( TIME )

പാട്ടെഴുത്തുകാരിയും സ്വന്തം കഥയിലെ ഹീറോയുമായ അപൂർവവ്യക്തിയെന്നാണ് സ്വിഫ്റ്റിനെ ടൈം എഡിറ്റർ ഇൻ ചീഫ് സാം ജേക്കബ്സ് വിശേഷിപ്പിച്ചത്.

Image Credit: Inez & Vinoodh ( TIME )

ഓപ്പൺ എഐ സഹസ്ഥാപകൻ സാം ഓൾട്ട്മാനേയും ചാൾസ് മൂന്നാമൻ രാജാവിനേയും പിന്നിലാക്കിയാണ് ടെയ്‌ലറിന്റെ ഈ വലിയ നേട്ടം.

Image Credit: Inez & Vinoodh ( TIME )

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ മുഖചിത്രമുള്ള മാഗസിന്റെ കവര്‍ ടൈം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

Image Credit: Inez & Vinoodh ( TIME )

തന്റെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച ബെഞ്ചമിന്‍ ബട്ടനെ തോളിലേറ്റി നിൽക്കുന്ന ടെയ്‌ലറിനെയാണ് ചിത്രത്തില്‍ കാണാനാവുക. ഈ പോസ്റ്റ് ഷെയർ ചെയ്ത് ടെയ്‌ലര്‍ പങ്കുവച്ച രസകരമായ ചോദ്യവും ഉത്തരവും ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്.

Image Credit: Inez & Vinoodh ( TIME )

‘ടൈം മാഗസിന്‍: ടൈം വാരികയുടെ ഈ വര്‍ഷത്തെ വ്യക്തിയായി നിങ്ങളെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍: എന്റെ പൂച്ചയെ കൂടെ കൊണ്ടുവരാന്‍ പറ്റുമോ?’, എന്നാണ് ടെയ്‌ലര്‍ എക്സിൽ കുറിച്ചത്.

Image Credit: Instagram / taylorswift

ഈ പോസ്റ്റ് 9.8 മില്ല്യന്‍ ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

Image Credit: Instagram / taylorswift