സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്ന് സെലീന ഗോമസ്;

5fogqh8qplrdojtl8c2gktg4ml content-mm-mo-web-stories-music content-mm-mo-web-stories content-mm-mo-web-stories-music-2024 3pl2glkj7cv3d77mb43ok6m3ps selena-gomez-reveals-she-is-going-to-retire-from-music

സംഗീതജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്

Image Credit: Instagram / selenagomez

ഇപ്പോൾ ഒരു ആൽബം പുറത്തിറക്കാനൊരുങ്ങുകയാണെന്നും അത് തന്റെ അവസാന ഗാനമായിരിക്കുമെന്നും ഗായിക വെളിപ്പെടുത്തി.

Image Credit: Instagram / selenagomez

അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സെലീന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. പാട്ട് നിർത്തി ഇനി അഭിനയത്തിലേക്കും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിക്കാനാണു ശ്രമമെന്നും ഗായിക കൂട്ടിച്ചേർത്തു.

Image Credit: Instagram / selenagomez

അഭിനയത്തിലും മികവു തെളിയിച്ചിട്ടുള്ള താരമാണ് സെലീന ഗോമസ്. ടെലിവിഷൻ പരിപാടികളിലും പാചക വിഡിയോകളിലുമെല്ലാം മുഖം കാണിച്ചിട്ടുമുണ്ട്. ഇതിനെല്ലാമിടയിലാണ് സിംഗിൾസുമായി സെലീന ലോകത്തിനു മുന്നിലെത്തിയത്.

Image Credit: Instagram / selenagomez

മുൻപും അഭിനയമോഹത്തെക്കുറിച്ച് സെലീന തുറന്നു പറഞ്ഞിട്ടുണ്ട്. മുഴുവൻ സമയ ഗായികയാകാൻ താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും അത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും ഗായിക വെളിപ്പെടുത്തി.

Image Credit: Instagram / selenagomez

എല്ലായ്പ്പോഴും അഭിനയം മാത്രമാണ് തന്റെ പാഷനെന്നും സെലീന പറയുന്നു.സെലീന ഗോമസിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

Image Credit: Instagram / selenagomez

ഗായിക തമാശ പറയുന്നതാണെന്നാണ് ചിലരുടെ പ്രതികരണം. ഇത് വളരെ മികച്ച തീരുമാനമാണെന്നും സെലീനയ്ക്ക് അഭിനയത്തിൽ അസാമാന്യ കഴിവുണ്ടെന്നും ചിലർ കുറിച്ചു.

Image Credit: Instagram / selenagomez

സെലീനയിൽ നിന്നും പുറത്തുവരുന്ന അവസാന ആൽബത്തിനായി കാത്തിരിക്കുകയാണെന്നും അത് എക്കാലത്തെയും മികച്ച പാട്ടുകളിലൊന്നായിരിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Image Credit: Instagram / selenagomez