സൗന്ദര്യവർധനവിനു വേണ്ടി ശസ്ത്രക്രിയയ്ക്കു വിധേയയായ ബ്രസീലിയൻ ഗായിക അന്തരിച്ചു
ഡാനി ലി (42) ആണ് ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീർണതകളെത്തുടർന്ന് വിടവാങ്ങിയത്.
ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലിപോസക്ഷൻ (Liposuction) ആണ് ഡാനി ചെയ്തത്.
വയറില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങൾ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയ ചെയ്തത്. 4 ലക്ഷം രൂപ ഇതിനു വേണ്ടി ചെലവഴിച്ചു.
ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് അടിയന്തര ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട് ഡാനിക്ക്.
സംഗീതരംഗത്ത് ഏറെ സജീവമായിരുന്നു. 5–ാം വയസ്സു മുതൽ ഡാനി ലി സംഗീതം അഭ്യസിച്ചു തുടങ്ങിയതാണ്. ടാലന്റ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായി. ‘ഐ ആം ഫ്രം ദ് ആമസോണ്‍’ എന്ന ആൽബത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്