ആരാധകർക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു ബിലാൽ സയീദ്;

7mrjsk8hh087h1ac7cve7jp9me content-mm-mo-web-stories-music content-mm-mo-web-stories 3p4ddgickeos27cig7jsv1lr1r content-mm-mo-web-stories-music-2024 singer-bilal-saeed-throws-mic-at-fans-during-music-concert

സംഗീതപരിപാടിക്കിടെ സദസ്സിനു നേരെ മൈക്ക് വലിച്ചെറിഞ്ഞ് രോഷാകുലനായി പാക് ഗായകൻ ബിലാൽ സയീദ്.

Image Credit: Instagram / bilalsaeed_music

ഏതാനും ദിവസങ്ങള്‍ക്കു മുൻപ് പാക്കിസ്ഥാനിലെ ഫാലിയയിൽ നടന്ന പഞ്ചാബ് ഗ്രൂപ്പ് ഓഫ് കോളേജസിന്റെ യൂത്ത് മ്യൂസിക്കൽ ഫെസ്റ്റിവലിലായിരുന്നു സംഭവം.

Image Credit: Instagram / bilalsaeed_music

പാട്ട് പാടുന്നതിനിടെ പ്രകോപിതനായി ബിലാൽ ജനക്കൂട്ടത്തിനു നേരെ മൈക്ക് വലിച്ചെറിയുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ വിമർശനസ്വരങ്ങളുമായി എത്തി.

Image Credit: Instagram / bilalsaeed_music

ഗായകന്റെ അപക്വമായ പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും അൽപം കൂടി മാന്യത പുലര്‍ത്തണമെന്നുമാണ് ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്. എന്നാൽ ബിലാലിനെ ന്യായീകരിച്ച് ആരാധകർ പക്ഷം പിടിച്ചു.

Image Credit: Instagram / bilalsaeed_music

ചർച്ചകൾ പരിധിവിട്ടപ്പോൾ പ്രതികരണവുമായി ഗായകൻ തന്നെ രംഗത്തെത്തി.

Image Credit: Instagram / bilalsaeed_music

സംഗീതപരിപാടിയുടെ കാണികളായെത്തിയ ചില യുവാക്കൾ വേദിക്കരികിൽ നിന്ന് തന്നെ ശല്യപ്പെടുത്താനായി മോശമായി പെരുമാറിയെന്നും ആദ്യമൊക്കെ താൻ അത് അവഗണിച്ചെങ്കിലും ക്ഷമ നശിച്ചതോടെ അവർക്കു നേരെ മൈക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ബിലാൽ പറഞ്ഞു.

Image Credit: Instagram / bilalsaeed_music

രോഷാകുലനായ ഗായകൻ, പാട്ട് പൂർത്തിയാക്കാതെ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. സംഭവത്തിനു ശേഷം വിമർശനങ്ങൾ ഉയർന്നതോടെ വേദി വിട്ടതിൽ താൻ ഖേദിക്കുന്നുവെന്ന് ബിലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ തന്റെ പ്രവൃത്തിയിൽ താൻ മാപ്പ് പറയില്ലെന്നും ബിലാൽ വ്യക്തമാക്കി

Image Credit: Instagram / bilalsaeed_music