കുഞ്ഞാരാധികയുടെ ആഗ്രഹം പൂർത്തീകരിച്ച് ടെയ്‌ലർ സ്വിഫ്റ്റ്;

content-mm-mo-web-stories-music content-mm-mo-web-stories taylor-swift-fulfills-the-dream-of-9-years-old-fan-girl 2036flhk9o3s4lm6jbogsg53o content-mm-mo-web-stories-music-2024 55m0no4llu5j0fpbjdkpcp75i7

അർബുദ ബാധിതയായ ആരാധികയ്ക്കു സ്നേഹസമ്മാനവുമായി ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ടെയ്‌ലറിന്റെ സംഗീതപര്യടനമായ ‘എറാസ് ടൂർ’ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു കാണികളുടെ മനം കവരുന്ന കാഴ്ച.

പാട്ട് കേൾക്കാനെത്തിയ 9 വയസ്സുകാരി സ്കാർലറ്റ് ഒലിവറിന് ടെയ്‌ലർ തന്റെ വിശിഷ്ടമായ ‘22 ഹാറ്റ്’ സമ്മാനിച്ചു

കുഞ്ഞാരാധിക ആവശ്യപ്പെട്ടതുപ്രകാരമാണ് ഗായിക താൻ തലയിൽ വച്ചിരുന്ന തന്റെ പ്രിയപ്പെട്ട തൊപ്പി ഊരി അവൾക്കായി നൽകിയത്.തുടർന്ന് ടെയ്‌‌ലർ, സ്കാർലറ്റിനോടു സുഖവിവരങ്ങളും തിരക്കി. ഇതിന്റെ ഹൃദ്യമായ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഓസ്ട്രേലിയയിലെ പെർത്ത് സ്വദേശിയാണ് സ്കാർലറ്റ് ഒലിവർ. കഴിഞ്ഞ വർഷം ഒക്ടോബറിൽ തലച്ചോറിൽ അർബുദം സ്ഥിരീകരിക്കപ്പെട്ട സ്കാർലറ്റ്, ഇപ്പോൾ ചികിത്സയിലാണ്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കടുത്ത ആരാധികയായ സ്കാർലറ്റ്, ഗായികയെ നേരിൽ കാണാനും ‘22 ഹാറ്റ്’ സ്വന്തമാക്കാനും ഏറെ ആഗ്രഹിച്ചിരുന്നു. അവളുടെ ആഗ്രഹസഫലീകരണത്തിനു വേണ്ടി രണ്ടാനമ്മയായ നതാലിയാണ് ടെയ്‌ലറിനെ കാണാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

വേദിയിൽ പാട്ട് പാടുന്നതിനിടെ ടെയ്‌ലര്‍, സ്കാർലറ്റിന്റെ സമീപമെത്തി അവളെ ആലിംഗനം ചെയ്യുകയും കൈകളിൽ ചുംബിക്കുകയും ചെയ്തു. സുഖവിവരങ്ങളും തിരക്കിയ ശേഷമാണ് വേദിയിലേക്കു മടങ്ങിയത്.

ഗായികയുടെ 22 ഹാറ്റ് കിട്ടിയപ്പോഴുണ്ടായ സ്കാർലറ്റിന്റെ സന്തോഷം കണ്ട് സമൂഹമാധ്യമലോകവും മതിമറക്കുകയാണ്. ഇതിന്റെ വിഡിയോ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം കണ്ടുകഴിഞ്ഞു