പങ്കജ് ഉധാസിന്റെ മനോഹരമായ ആറു ഗാനങ്ങളിലൂടെ ഒരു തിരിച്ചു നടത്തം

content-mm-mo-web-stories-music content-mm-mo-web-stories 6o0q7679judo7drak24rmgav6q content-mm-mo-web-stories-music-2024 4okgp0sf196l12ecm8knotj2f evergreen-songs-of-pankaj-udhas

ചിട്ടി ആയീ ഹേ

ഗസൽ ഗായകനായി തിളങ്ങി നിന്ന പങ്കജ് ഉധാസിനെ ചലച്ചിത്രപ്രേമികൾക്കിടയിൽ പ്രശസ്തനാക്കിയ ഗാനമാണ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത നാം എന്ന ചിത്രത്തിലെ 'ചിട്ടീ ആയീ ഹേ'. ലക്ഷ്മികാന്ത് പ്യാരേലാൽ സംഗീതം നൽകിയ ഗാനം പങ്കജ് ഉധാസ് തന്നെയാണ് സിനിമയിൽ പാടി അഭിനയിച്ചിരിക്കുന്നത്.

Image Credit: Facebook / Pankaj Udhas

ആജ് ഫിർ തും പെ

മൂന്നു ദശാംബ്ദങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഒരു പുതിയ ഗാനത്തിന്റെ അനുഭവം സമ്മാനിക്കുന്ന പങ്കജ് ഉധാസിന്റെ ഗാനമാണ് ദയവാൻ എന്ന ചിത്രത്തിൽ പാടിയ 'ആജ് ഫിർ തും പെ'. അനുരാധ പദുവാളിനൊപ്പം പാടിയ ഈ യുഗ്മഗാനം വൻ ഹിറ്റായി. ലക്ഷ്മികാന്ത് പ്യാരേലാലിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനം ഇന്നും പ്രണയിതാക്കളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്.

Image Credit: Facebook / Pankaj Udhas

ജീയേ തോ ജിയേ കൈസേ

1991ൽ ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ സാജൻ എന്ന ചിത്രത്തിൽ പങ്കജ് ഉധാസ് ആലപിച്ച ഗാനം ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. പങ്കജ് ഉധാസിന്റെ ശബ്ദം നദീം ശ്രാവണിന്റെ സംഗീതത്തിൽ വേറിട്ടൊരു അനുഭൂതിയാണ് ആരാധകർക്കു സമ്മാനിച്ചത്.

Image Credit: Facebook / Pankaj Udhas

ന കജ്‍രേ കി ധാർ

1994ൽ പുറത്തിറങ്ങിയ മൊഹ്റ എന്ന ചിത്രത്തിലെ ന കജ്‍രേ കി ധാർ എന്ന ഗാനത്തിലൂടെ പങ്കജ് ഉധാസ് ഒരിക്കൽക്കൂടി യുവാക്കളുടെ ഹൃദയത്തിൽ ചേക്കേറി. വിജു ഷായുടെ സംഗീതത്തിൽ പങ്കജ് ആലപിച്ച ഗാനത്തിന് ഇന്നും ആരാധകരേറെയുണ്ട്.

Image Credit: Facebook / Pankaj Udhas

ആഹിസ്താ

ഒരു സിനിമയുടെ ലേബലിൽ അല്ലാതെ ഹിറ്റായ പങ്കജ് ഉധാസിന്റെ ഗാനമാണ് ആഹിസ്താ. സ്വകാര്യ ടെലിവിഷൻ ചാനലുകളിലൂടെ ഇന്ത്യയിൽ സ്വതന്ത്ര മ്യൂസിക് ആൽബങ്ങൾ ധാരാളമായി പുറത്തിറങ്ങിയ കാലത്താണ് സ്റ്റോളൻ മൊമന്റ്സ് എന്ന പേരിൽ പങ്കജ് ഉധാസ് മനോഹരമായ ഗാനങ്ങളുമായെത്തുന്നത്. ആ ആൽബത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ആഹിസ്താ

Image Credit: Facebook / Pankaj Udhas

ചുംപ്കെ ചുംപ്കെ

പങ്കജ് ഉധാസ് പുറത്തിറക്കിയ മെഹക് എന്ന ആൽബത്തിലെ ശ്രദ്ധേയമായ ഗാനമാണ് ചുംപ്കെ ചുംപ്കെ. ഒരു സിനിമാതാരം എന്ന നിലയിൽ പ്രശസ്തനാകും മുൻപ് ജോൺ എബ്രഹാം അഭിനയിച്ച മ്യൂസിക് വിഡിയോ എന്ന പ്രത്യേകത കൂടിയുണ്ട് ഈ ആൽബത്തിന്.

Image Credit: Facebook / Pankaj Udhas